കോഴിക്കോട്: ചിറ്റാരിമലയിലെ കരിങ്കൽ ഖനനത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാട്ടുകാർ ക്വാറിയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. ചിറ്റാരി ഗവ. എൽപി സ്‌കൂളിന്‍റെ സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉൾപെടെ നിരവധി പേര്‍ പങ്കെടുത്തു. വളയം സിഐ പി.കെ ധനഞ്ജയ ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിഷേധക്കാരെ ചിറ്റാരി റോഡിൽ തടഞ്ഞു. ഇതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ചിറ്റാരിമലയിലെ കരിങ്കൽ ഖനന ക്വാറിയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു - march
പ്രതിഷേധക്കാരെ ചിറ്റാരി റോഡിൽ പൊലീസ് തടഞ്ഞു

ചിറ്റാരിമലയിലെ കരിങ്കൽ ഖനനം ക്വാറിയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു
ചിറ്റാരിമലയിലെ കരിങ്കൽ ഖനനം ക്വാറിയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം പി.സി ഷൈജു മാർച്ച് ഉദ്ഘാടനം ചെയ്‌തു. ടി.അഭീഷ്, എൻ.പി വാസു, രാഹുൽ രാജ്, ഉഷ കരുണാകരൻ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.