മുഖ്യന് മാവോയിസ്റ്റ് ഭീഷണി; ഏഴ് പേരെ കൊന്നതിന്‍റെ ശിക്ഷ നടപ്പാക്കുമെന്ന് കത്തിൽ - Kozhikode varthakal
അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് എന്ന പേരിൽ ചെറുവത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്
കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് വധഭീഷണി. വടകര പൊലീസ് സ്‌റ്റേഷനില്‍ കത്ത് രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന് കത്തില്‍ പറയുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് എന്ന പേരിൽ ചെറുവത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണി സന്ദേശത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.