കോഴിക്കോട്: ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തെന്ന കേസില്‍ കുറ്റപത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് സമർപ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധിപറയും. നാദാപുരത്തെ വിലങ്ങാട്, വായാട് ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് രൂപേഷിനെതിരായ കേസ്. യുഎപിഎ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരെയുള്ളത്.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന്
തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മൂന്ന് യുഎപിഎ കേസുകളാണ് രൂപേഷിനെതിരെയുള്ളത്.
നിലവിൽ വിവിധ കേസുകളില്‍ വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്. മൂന്നര വര്‍ഷത്തെ വിചാരണത്തടവിന് ശേഷം സിപിഐ മാവോയിസ്റ്റ് നേതാവും രൂപേഷിന്‍റെ ഭാര്യയുമായ ഷൈന നേരത്തെ ജയില്‍ മോചിതയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങിയത്. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.