കേരളം

kerala

ETV Bharat / state

പൊലീസ് താഹയെ കൊണ്ട് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചെന്ന് സഹോദരൻ - todays headline

മുദ്രാവാക്യം വിളിച്ചില്ലെങ്കിൽ തന്നെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി താഹ മാതാവിനോട് പറഞ്ഞിരുന്നുവെന്നും ഇജാസ് മാധ്യമങ്ങളോട്

പൊലീസ് താഹയെ കൊണ്ട് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചെന്ന് സഹോദരൻ

By

Published : Nov 4, 2019, 2:25 PM IST

Updated : Nov 4, 2019, 2:32 PM IST

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ താഹ ഫസലിനെ കൊണ്ട് പൊലീസ് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി സഹോദരൻ ഇജാസ് ഫസൽ. മുദ്രാവാക്യം വിളിച്ചില്ലെങ്കിൽ തന്നെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി താഹ മാതാവിനോട് പറഞ്ഞിരുന്നുവെന്നും ഇജാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പൊലീസ് താഹയെ കൊണ്ട് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചെന്ന് സഹോദരൻ

തങ്ങളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത പുസ്തകങ്ങൾ ഒന്നു പോലും നിരോധിക്കപ്പെട്ടവയല്ല. അതെല്ലാം താഹ വായിക്കാറുള്ള പുസ്തകൾ തന്നെയാണ്. സിപിഎം അനുഭാവികളായ തങ്ങളുടെ വീട്ടിൽ സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും കൊടികൾ ഉണ്ടായിരുന്നുവെന്നും ഇജാസ് വ്യക്തമാക്കി. മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിസും വസ്തുക്കൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്നെങ്കിൽ അത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുമായിരുന്നുവെന്നും ഇജാസ് പറഞ്ഞു.

Last Updated : Nov 4, 2019, 2:32 PM IST

ABOUT THE AUTHOR

...view details