കോഴിക്കോട് : മാവോയിസ്‌റ്റ് സംഘത്തിൽപ്പെട്ട പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് പിടിയിലായത് (Maoist activist arrested in Koyilandy). തമിഴ്‌നാട് തിരുനൽവേലി സ്വദേശിയായ മാവോയിസ്‌റ്റിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് ഇന്നലെ (നവംബര്‍ 7) വൈകിട്ട് അഞ്ച് മണിയോടെ പിടികൂടിയത്. അരീക്കോട് എംഎസ്‌പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
ALSO READ:പേരിയ ചപ്പാരത്ത് പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്‌റ്റുകൾ കസ്‌റ്റഡിയിൽ
മാവോയിസ്‌റ്റ് വെടിവയ്‌പ്പ്:പൊലീസ് തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.വയനാട് കണ്ണൂർ വനാന്തര പ്രദേശത്തുള്ള ചപ്പാര കോളനിയിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തിയ മാവോയിസ്‌റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിലെടുത്തു (Gunfight Between Maoist And Police).
വെടിവയ്‌പ്പിൽ മൂന്ന് വനിതകളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മാവോവാദികളായ ചന്ദ്രുവും, ഉണ്ണിമായയേയുമാണ് കസ്‌റ്റഡിയിലെടുത്തതെന്നാണ് സൂചന. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ ചപ്പാര കോളനിയിലെത്തിയതും മാവോയിസ്‌റ്റ് സംഘത്തെ വളഞ്ഞ്, 2 പേരെ കസ്‌റ്റഡിയിലെടുത്തതും.
രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പേരിയ വനത്തിലും തലപ്പുഴ, മക്കിമല, ആറളം വനമേഖലയിലാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം ഇന്നലെ വൈകുന്നേരം കോഴിക്കോട് ജില്ലയിൽ നിന്ന് മാവോയിസ്‌റ്റ് നേതാവിനെ പിടികൂടിയ സാഹചര്യത്തിൽ പേരിയ ഉൾപ്പെടുന്ന വയനാട്ടിലെ മാവോയിസ്‌റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും തെരച്ചിലും നടന്നിരുന്നു.