കോഴിക്കോട്:കടവത്തൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നാദാപുരം ഡിവൈഎസ്പി പി.എ.ശിവദാസ്, വളയം സിഐ പി.ആര്.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്.
പുല്ലൂക്കര സ്വദേശി കൊച്ചിയങ്ങാടി കൊയിലോത്ത് രതീഷിനെയാണ് (36) വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ വളയം പൊലീസ് സ്റ്റേഷന് പരിധിയിലെ ചെക്യാട് അരൂണ്ടയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി നിന്നെത്തിയ ഡോഗ് സ്ക്വാഡും,വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും മൃതദേഹത്തില്‍ പരിശോധന നടത്തി.