കോഴിക്കോട്: ഉത്രാടം മുതല്‍ അവിട്ടം വരെ പെയ്ത മഴയിൽ മാനാഞ്ചിറ നിറഞ്ഞുതുളുമ്പി. മൂന്ന് ദിവസം പതിവ് രീതിയിലുള്ള മഴയാണ് നഗരത്തിൽ ലഭിച്ചിരുന്നത്. എന്നാൽ നേരത്തെ തന്നെ മാനാഞ്ചിറയിൽ പതിവിൽ കവിഞ്ഞ് വെള്ളമുണ്ടായിരുന്നതിനാൽ മൂന്ന് ദിവസത്തെ മഴയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നഗരത്തിന്‍റെ പ്രധാന ജലശ്രോതസായ മാനാഞ്ചിറയിൽ മുൻ വർഷങ്ങളിലൊന്നുമില്ലാത്ത വിധമാണ് ഇപ്പോൾ ജലനിരപ്പ് ഉയർന്നത്.
നിറഞ്ഞുതുളുമ്പി മാനാഞ്ചിറ; അപൂർവമെന്ന് കാഴ്ചക്കാർ
നഗരത്തിന്‍റെ പ്രധാന ജലശ്രോതസായ മാനാഞ്ചിറയിൽ മുൻ വർഷങ്ങളിലൊന്നുമില്ലാത്ത വിധമാണ് ഇപ്പോൾ ജലനിരപ്പ് ഉയർന്നിരിക്കുന്നത്.
നിറഞ്ഞുതുളുമ്പി മാനാഞ്ചിറ
മുന്‍പ് അതിശക്തമായ മഴ ലഭിച്ചപ്പോൾ പോലും മാനാഞ്ചിറ ഇത്തരത്തിൽ നിറഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മാനാഞ്ചിറ നിറഞ്ഞ് കവിഞ്ഞത് സഞ്ചാരികൾക്കും കൗതുക കാഴ്ച്ചയാവുകയാണ്. അവധി ആഘോഷിക്കാൻ ഇവിടെയെത്തുന്നവർ നിറഞ്ഞ ചിറയുടെ അരികിൽ നിന്ന് സെൽഫി എടുത്താണ് മടങ്ങുന്നത്.