കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ നിന്ന് അനധികൃത മണല്‍ കടത്ത് വ്യാപകമാകുന്നു. നിലവില്‍ ഇവിടെ നിന്നുള്ള മണല്‍ വാരലിന് നിരോധനം നിലനില്‍ക്കേയാണ് അനധികൃത മണല്‍ കടത്ത് നടക്കുന്നത്. രാത്രി കാലങ്ങളില്‍ അധികൃതരുടെ കണ്ണു വെട്ടിച്ചാണ് മണൽ മാഫിയ മണല്‍ കടത്തുന്നത്.
ചാലിയാര്‍ പുഴയില്‍ നിന്ന് മണല്‍ കടത്തല്‍ വ്യാപകം - sant
രാത്രി കാലങ്ങളില്‍ അധികൃതരുടെ കണ്ണു വെട്ടിച്ചാണ് മണൽ മാഫിയ മണല്‍ കടത്തുന്നത്.
ചാലിയാര്‍ പുഴയില്‍ നിന്ന് മണല്‍ കടത്തല്‍ വ്യാപകമാകുന്നു
കോഴിക്കോട് മലപ്പുറം ജില്ലയിലെ ഊർക്കടവ് അക്കോട് മപ്രം വാഴക്കാട് എന്നീ ഭാഗങ്ങളിലെ കടവുകളില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ കടത്തുന്നത്. ഈ ഭാഗങ്ങളിലെ പോലീസ് സ്പീഡ് ബോട്ട് പട്രോളിങ് ശക്തമല്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇവിടെ നിന്ന് മണല്‍ കടത്താന്‍ ഉപയോഗിക്കുന്ന തോണികള്‍ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.