കോഴിക്കോട് :ബൈക്കുകളിലെത്തിയ സംഘം മുക്കത്ത് വാഹന വാഷിങ് സ്ഥാപനത്തിനിന്‍റെ ഉടമയെ ക്രൂരമായി മർദിച്ചു. സ്ഥാപനത്തിലെത്തിയാണ് അക്രമികൾ ഉടമയെ മർദിച്ചത്.
മുക്കം അഭിലാഷ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന 90 ഗാരേജ് എന്ന സ്ഥാപനത്തിന്‍റെ ഉടമ കൊടിയത്തൂർ അങ്ങാട്ടപൊയിൽ റുജീഷ് റഹ്മാൻ (26) ആണ് മർദനത്തിനിരയായത്.
വാഹന വാഷിങ് സ്ഥാപനത്തിനിന്‍റെ ഉടമയെ ബൈക്കിലെത്തിയ സംഘം മർദിച്ചു Also Read: പൊതുവാച്ചേരിയിലേത് കൊലപാതകം ; വധിക്കപ്പെട്ടത് മോഷണക്കേസിൽ വിവരം നൽകിയ പ്രജീഷ്
മൂന്ന് ബൈക്കുകളിലായെത്തിയ എട്ടോളം പേരടങ്ങുന്ന സംഘമാണ് റുജീഷിനെ ആക്രമിച്ചത്. ബൈക്ക് കഴുകാൻ എത്തിയ വ്യക്തി ആളുകളെ കൂട്ടി വന്ന് റുജീഷിനെ മർദിക്കുകയായിരുന്നു.
റുജീഷിന് സമയം ലഭിക്കാത്തതിനാൽ ഇയാളുടെ വാഹനം കഴുകാൻ സാധിച്ചിരുന്നില്ല. അതിന്‍റെ വൈരാഗ്യത്തിലായിരുന്നു കയ്യേറ്റം.
ഇവര്‍ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ വ്യക്തമാണ്. പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.