കോഴിക്കോട്: പ്രഭാതസവാരിക്കിടെ കടിച്ച നായയെ യുവാവ് തന്നെ പിടിച്ചുകെട്ടി. പന്തീരാങ്കാവ് നടു വീട്ടിൽ അബ്‌ദുൽ നാസറാണ് രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസർ നായെ സാഹസികമായി കീഴ്‌പ്പെടുത്തി.
എന്നെ കടിച്ചിട്ട് പോകാമെന്ന് വിചാരിച്ചോ... കടിച്ച നായയെ പിടിച്ചു കെട്ടി യുവാവ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
കോഴിക്കോട് പന്തീരങ്കാവില്‍ പ്രഭാതസവാരിക്കിടെ കടിച്ച നായയെ യുവാവ് തന്നെ പിടിച്ചുകെട്ടി
കടിച്ച നായയെ പിടിച്ചുകെട്ടി യുവാവ്; ശ്രമം മറ്റുള്ളവരെ കടിക്കുന്നത് തടയാന്‍
പിന്നീട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് നായയെ കെട്ടിയിട്ടു. നായ മറ്റുള്ളവരെയും കടിക്കുന്നത് തടയാനായിരുന്നു നാസറിന്റെ ശ്രമം. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ നാസര്‍ ചികിത്സ തേടി. നായ പ്രദേശവാസിയായ ഒരാളുടേതാണെന്ന് തിരിച്ചറിയുകയും ഉടമയെത്തി നായയെ കൊണ്ടുപോവുകയും ചെയ്‌തു.