കോഴിക്കോട്: ഇർഷാദിനും ദീപകിനും പിന്നാലെ കോഴിക്കോട് ജില്ലയിൽ മറ്റൊരു യുവാവിനെ കൂടി കാണാതായെന്ന് പരാതി. ഖത്തറിൽ ജോലി ചെയ്‌തിരുന്ന ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ് (35) നെയാണ് ജൂൺ 16 മുതൽ കാണാതായത്. റിജേഷിന്‍റെ തിരോധാനത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയം.
കോഴിക്കോട് ജില്ലയില്‍ യുവാവിനെ കാണാതായി; സംഭവത്തില്‍ ദുരൂഹത - man missing again kozhikode
ഖത്തറിൽ ജോലി ചെയ്‌തിരുന്ന കോഴിക്കോട് സ്വദേശി റിജേഷിനെ കാണാതായി. സംഭവം സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന് സംശയം, പൊലീസ് അന്വേഷണം നടത്തി വരുന്നു
ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുക്കളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിഞ്ഞത്.
ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം വർധിച്ചു. ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. റിജേഷിന്‍റെ മാതാപിതാക്കളുടെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിജേഷിന്‍റെ യാത്ര വിവരങ്ങളും വീട്ടിലെത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.