കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിൽ വീട്ടിൽ നിന്നു പള്ളിയിലേക്കു നമസ്കാരത്തിന് പോകുകയായിരുന്ന ആൾക്കു നേരെ കാട്ടു പന്നിയുടെ ആക്രമണം. പരുക്കേറ്റ മങ്ങാട് മാളിയേലത്ത് കുഞ്ഞാലിയെ(65) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പരുക്കേറ്റ കുഞ്ഞാലിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
കാട്ടു പന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് - kerala news
പരുക്കേറ്റ മങ്ങാട് മാളിയേലത്ത് കുഞ്ഞാലിയെ(65) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടു പന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
കാട്ടുപന്നികൾ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ മനുഷ്യരെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ല എന്നാണ് നാട്ടുകാരുടെ പരാതി. ആക്രമണം നടത്തിയ പന്നിയെ വനം വകുപ്പ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വിജയന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ജഡം മറവു ചെയ്തു.