കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി ഇർഫാനാണ് (23) മരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കടന്നുകളഞ്ഞത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു - kuthiravattom mental health centre
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി ഇർഫാനാണ്(23) വാഹനാപകടത്തിൽ മരിച്ചത്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ വാഹനാപകടത്തിൽ മരിച്ചു
വാഹന മോഷണ കേസിലെ പ്രതിയായ ഇയാൾ മൂന്നാം വാർഡിലെ സെല്ലിലായിരുന്നു. സ്‌പൂൺ ഉപയോഗിച്ച് ബാത്ത്റൂമിന്‍റെ ഭിത്തി തുരന്നാണ് ഇയാൾ രക്ഷപ്പെട്ടത്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് മോഷ്‌ടിച്ച ബൈക്കിൽ മലപ്പുറത്തേക്ക് പോകുന്ന വഴി കോട്ടയ്‌ക്കലിൽവച്ച് ഇന്നലെ (30.05.2022) രാത്രി ഇയാൾ അപകടത്തിൽപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇർഫാനെ കോട്ടയ്‌ക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് (31.05.2022) മരിച്ചു.
Last Updated : May 31, 2022, 2:04 PM IST