കോഴിക്കോട്: മരഞ്ചാട്ടി കൂമ്പാറ റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാവാട് സ്വദേശി നിഷാദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റിഷാദിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു - kozhikode local news
വാവാട് സ്വദേശി നിഷാദ് ആണ് മരിച്ചത്.

മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് യുവാവിന് മരണം
കക്കാടംപൊയിലിൽ നിന്ന് മുക്കം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാർ നിഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.