ചികിത്സക്കിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ പിടികൂടി - റിമാൻഡ് പ്രതി
കണ്ണൂരിൽ നിന്നും രക്ഷപ്പെട്ട റിമാൻഡ് പ്രതി രാജനെ നാദാപുരത്ത് നിന്നാണ് പിടികൂടിയത്
കോഴിക്കോട്:കണ്ണൂർ ആശുപത്രിയിൽ നിന്ന് ചികിത്സക്കിടെ കടന്നു കളഞ്ഞ റിമാൻഡ് പ്രതിയെ നാദാപുരത്ത് നിന്നും പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് രാവിലെയാണ് ജയിലധികൃതർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി പ്രതിയെ എത്തിച്ചത്. വിലങ്ങാട് അടുപ്പിൽ കോളനി സ്വദേശി രാജൻ(45) ആണ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. പിന്നീട് നാദാപുരം കല്ലാച്ചിയിൽ വിലങ്ങാട് ബസിൽ നിന്ന് രാജനെ പിടികൂടി. ഭാര്യ ബിന്ദുവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രാജനെ വളയം പൊലീസാണ് അറസ്റ്റ് ചെയ്തത്.