കേരളം

kerala

ETV Bharat / state

Bindu Ammini Attack | ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍ - Kozhikode Latest News

പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ്

bindu ammini attack case  ബിന്ദു അമ്മിണി ആക്രമണം  കോഴിക്കോട്‌ ബീച്ച് ആക്രമണം  വനിത ആക്‌ടിവിസ്റ്റിന് നേരെ ആക്രമണം  വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍  കോഴിക്കോട്‌ മത്സ്യത്തൊഴിലാളി അറസ്റ്റില്‍  kozhikode activist attack  vellayil police station  Kozhikode Attacking Video  Man Attacks Woman Kozhikode Video  Kozhikode Latest News  Kerala Updates
ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍

By

Published : Jan 6, 2022, 2:17 PM IST

കോഴിക്കോട്: വനിത ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. ബേപ്പൂർ സ്വദേശി മോഹൻദാസിനെയാണ് വ്യാഴാഴ്‌ച വെള്ളയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മത്സ്യത്തൊളിലാളിയായ ഇയാള്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് താമസിക്കുന്നത്.

ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് ആക്രമണമുണ്ടായത്. സംഭവത്തില്‍ വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മര്‍ദിക്കുന്നതിന്‍റെ വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്‌തത്.

Read More: ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം

ബിന്ദു അമ്മിണിക്കെതിരെ പരാതി നല്‍കാനും തനിക്കെതിരായ പരാതിയില്‍ കീഴടങ്ങാനും വീട്ടില്‍ നിന്നും ഇറങ്ങിയപ്പോഴാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ABOUT THE AUTHOR

...view details