കേരളം

kerala

ETV Bharat / state

സ്നേഹം നടിച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - പ്രയ പൂർത്തിയാകാത്ത

പെൺകുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു

ape News Kozhikode nadapuram  കോഴിക്കോട്  ലൈംഗിക  പീഡനം  അറസ്റ്റില്‍  പ്രയ പൂർത്തിയാകാത്ത  പോക്‌സോ
സ്നേഹം നടിച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

By

Published : Sep 12, 2020, 9:32 PM IST

കോഴിക്കോട്: സ്നേഹം നടിച്ച് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കല്ലാച്ചി പയന്തോങ്ങ് സ്വദേശി അഭിന്‍രാജ് (20)നെയാണ് നാദാപുരം സിഐ എൻ.സുനിൽ കുമാർ അറസ്റ്റ് ചെയ്തത്. പെൺകുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രതി പരാതിക്കാരിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പോക്‌സോ ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ABOUT THE AUTHOR

...view details