കോഴിക്കോട്:ജമ്മു കശ്മീരിൽ സുന്ദര്‍ഭനി സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വിയോഗം കൊയിലാണ്ടി പൂക്കാട് പ്രദേശത്തുകാരെ താങ്ങാനാവാത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് വീണ്ടും ജമ്മുവിലേക്ക് പോകുകയായിരുന്നു.
ചെറുപ്പത്തില്‍ തന്നെ സൈനിക വൃത്തിയിലെത്തിയ ശ്രീജിത്ത് കൊച്ചി മേഖലയിലും ജോലിചെയ്തിട്ടുണ്ട്. മുമ്പ് പാര്‍ലമെന്റ് ഭീകരാക്രമണ സമയത്ത് ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭീകരവാദികളെ മികച്ച രീതിയില്‍ ചെറുത്തതിന് ശ്രീജിത്തിന് രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് ലഭിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ കുടുംബത്തോടൊപ്പമെത്തിയാണ് ശ്രീജിത്ത് അവാര്‍ഡ് സ്വീകരിച്ചത്.