കോഴിക്കോട്:നാടക, സിനിമ നടി കോഴിക്കോട് ശാരദ (80) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകത്തിൽ അഭിനയിച്ച് കൊണ്ടിരിക്കെ 1979-ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്.
നടി കോഴിക്കോട് ശാരദ അന്തരിച്ചു - നടി കോഴിക്കോട് ശാരദ
മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ശാരദയുടെ അന്ത്യം.
![നടി കോഴിക്കോട് ശാരദ അന്തരിച്ചു malayala cinema actress kozhikode sarada kozhikode sarada കോഴിക്കോട് ശാരദ കോഴിക്കോട് ശാരദ നടി കോഴിക്കോട് ശാരദ നടി കോഴിക്കോട് ശാരദ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13581854-thumbnail-3x2-hf.jpg)
നടി കോഴിക്കോട് ശാരദ അന്തരിച്ചു
1985 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ ശാരദ അന്യരുടെ ഭൂമി, സയാമീസ് ഇരട്ടകള്‍, അമ്മക്കിളിക്കൂട്, ചേരി, കിളിച്ചുണ്ടന്‍ മാമ്പഴം, സല്ലാപം, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ശാരദ സജീവമായിരുന്നു.
Last Updated : Nov 9, 2021, 11:13 AM IST