കോഴിക്കോട്: അരൂര്‍ എളയിടത്ത് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാള്‍ കൂടി പിടിയിൽ. വടകര വില്ല്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32) ആണ് പൊലീസ് പിടികൂടിയത്.
സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ട് പോയ പ്രധാന പ്രതി അറസ്റ്റിൽ - സ്വര്‍ണക്കവര്‍ച്ച കേസ്
ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്
ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. മട്ടന്നൂരില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി 47 ലക്ഷത്തില്‍ പരം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ് അജ്‌നാസ്. അരൂരില്‍ നിന്ന് ബലമായി അജ്‌നാസിനെ കാറില്‍ കയറ്റിയ മുഹമ്മദും സംഘവും ഊട്ടിയിലേക്ക് പോയി. പിറ്റേ ദിവസം കോയമ്പത്തൂര്‍ പാലക്കാട് വഴി എത്തിയ സംഘം അജ്‌നാസിനെ അരുരിൽ ഇറക്കി വിടുകയായിരുന്നു. ഇതോടെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍റ് ചെയ്തു.