വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം കൗൺസിലറുമായ സി.ഒ.ടി നസീറിന് വെട്ടേറ്റ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ല. നസീറുമായി പാർട്ടിക്ക് നല്ല ബന്ധമാണുള്ളത്. കുറ്റക്കാർ ആരായാലും നിയമത്തിന്‍റെ മുന്നിൽ കൊണ്ടു വരണം. കോൺഗ്രസ് എല്ലാം രാഷ്ട്രീയ പ്രേരിതമായി കാണുകയാണെന്നും കോഴിക്കോട്ട് നസീറിനെ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിഒടി നസീറിന് വെട്ടേറ്റ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് എം വി ജയരാജൻ - സിഒടി നസീറിന് വെട്ടേറ്റ സംഭവം
വടകര ലോക്സഭാവ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം കൗൺസിലറായിരുന്ന സിഒടി നസീറിന് കഴിഞ്ഞ ദിവസമാണ് വെട്ടേറ്റത്.
എം വി ജയരാജൻ
സിഒടി നസീറിന് കഴിഞ്ഞ ദിവസമാണ് വെട്ടേറ്റത്. രാത്രി തലശ്ശേരിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് സംഭവം. കൈക്കും തലക്കും വെട്ടേറ്റ നസീറിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.