കോഴിക്കോട്: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ ജയിലിൽ കിടന്ന് ഭരിക്കേണ്ടി വരുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അന്വേഷണ സംഘത്തോട് സർക്കാർ കാണിക്കുന്നത് ചന്തപ്പിരിവുകാരുടെ സ്വഭാവമാണ്. കുറ്റബോധം കൊണ്ടാണ് സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നീങ്ങുന്നത്. തലശേരിയിൽ ബിജെപി-ആർഎസ്എസ് വോട്ട് വേണ്ടെന്ന് പരസ്യമായി പറയാൻ സിപിഎം തയ്യാറാണോയെന്നും ഹസന്‍ ചോദിച്ചു.
പിണറായി വീണ്ടും മുഖ്യമന്ത്രിയായാൽ ജയിലിൽ കിടന്ന് ഭരിക്കേണ്ടി വരുമെന്ന് എംഎം ഹസൻ - യുഡിഎഫ്
അന്വേഷണ സംഘത്തോട് സർക്കാർ കാണിക്കുന്നത് ചന്തപ്പിരിവുകാരുടെ സ്വഭാവം ആണെന്നും കുറ്റബോധം കൊണ്ടാണ് സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നീങ്ങുന്നതെന്നും എംഎം ഹസൻ പറഞ്ഞു
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ ജയിലിൽ കിടന്ന് ഭരിക്കേണ്ടി വരും: എംഎം ഹസൻ
ഒരു വർഗീയ പാർട്ടിയുടേയും വോട്ട് വേണ്ടെന്നാണ് യുഡിഎഫിന്‍റെ തീരുമാനം. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്. വെൽഫെയർ പാർട്ടി ബന്ധവുമായി തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതിൽ ഖേദമില്ലെന്നും അത് യുഡിഎഫിന്‍റെ തീരുമാനമായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു.