കേരളം

kerala

ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാട്; വിമര്‍ശനവുമായി എം.കെ മുനീര്‍ എംഎല്‍എ

കോൺഗ്രസ് പാർട്ടിയിലേക്ക് ആരെല്ലാം വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് എടുക്കുമെന്നും മുനീര്‍.

M K Muneer MLA about Sriram Venkitaramans posting  M K Muneer MLA criticize ldf government  M K Muneers statement on Sriram Venkitaramans posting  ശ്രീറാം വെങ്കിട്ടറാമന്‍റെ നിയമനം സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാടെന്ന് എം കെ മുനീര്‍  സര്‍ക്കാരുനെ വിമര്‍ശിച്ച് എം കെ മുനീര്‍ എംഎല്‍എ
ശ്രീറാം വെങ്കിട്ടറാമന്‍റെ നിയമനം സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാട്; വിമര്‍ശനവുമായി എം.കെ മുനീര്‍ എംഎല്‍എ

By

Published : Jul 25, 2022, 4:03 PM IST

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം, സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് എം.കെ മുനീര്‍ എംഎല്‍എ. ശിവശങ്കറിനെ കൊണ്ടുവന്നത് പോലെയാണ് ശ്രീറാമിനെ കൊണ്ടുവന്നതെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലേക്ക് ആരെല്ലാം വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് എടുക്കുമെന്നും മുനീര്‍ പറഞ്ഞു.

എം.കെ മുനീര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

പാര്‍ട്ടിയിലേക്ക് വരാൻ താൽപര്യം ഉള്ളവരെ സ്വാഗതം ചെയ്യുക എന്നത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തമാണ്. മുന്നണി വിപുലീകരണമായി ബന്ധപ്പെട്ട് ഏതെങ്കിലും പാർട്ടികളുമായി ചർച്ച നടന്നോ എന്നറിയില്ല. സിപിഐ പോലും എൽ.ഡി.എഫിൽ അസ്വസ്ഥരാണ്. സിപിഎം ഒഴികെയുള്ള ഇടതു പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നതായും മുനീര്‍ വ്യക്തമാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details