കോഴിക്കോട്: ആഡംബര കാറുകൾ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അരക്കിണർ മാത്തോട്ടം സ്വദേശി സഹീർ അഹമ്മദിനെയാണ് കോഴിക്കോട് ടൗൺ എസ്‌ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. കാറുകൾ വാടക്കെടുത്ത ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തി സ്വന്തം പേരിൽ വീണ്ടും ഉയർന്ന തുകക്ക് വാടകക്ക് നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് ഉടമയിൽ നിന്ന് വാടകക്കായി വാങ്ങുന്നത്. ഒരു ലക്ഷം മുതൽ മുകളിലേക്കാണ് മാസ വാടക.
ആഡംബര കാറുകൾ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍ - ആഡംബര കാറുകൾ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
കാറുകൾ വാടക്കെടുത്ത ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തി സ്വന്തം പേരിൽ വീണ്ടും ഉയർന്ന തുകക്ക് വാടകക്ക് നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് ഉടമയിൽ നിന്ന് വാടകക്കായി വാങ്ങുന്നത്.
മാത്തോട്ടം സ്വദേശി അബ്‌ദുൽ നസീറിൻ്റെ ഓഡി കാർ രണ്ട് മാസത്തെ വാടകക്ക് എടുത്ത ശേഷം ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്നു. രണ്ട് മാസത്തെ തുക അഡ്വാൻസായി നൽകിയ ശേഷം രേഖകൾ ഒന്നുമില്ലാതെ കാർ ബെംഗളൂരുവിലേക്ക് കടത്തി . ബെംഗളൂരുവിൽ 12.5 ലക്ഷം രൂപക്കാണ് കാർ വാടകക്ക് നൽകിയിരിക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതായതോടെയാണ് ഉടമ പൊലീസിൽ പരാതി നൽകിയത്.
ആഡംബര കാറുകൾ മാസവാടകക്കെന്ന പേരിൽ വാങ്ങി തട്ടിപ്പുനടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. വാടക കാലാവധി കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതാകുന്നതോടെയാണ് വഞ്ചിതരായ വിവരം പലരും തിരിച്ചറിയുന്നത്. ചേവായൂർ, കൊടുവള്ളി, താമരശേരി, പന്തീരാങ്കാവ്, ബേപ്പൂർ എന്നീ സ്‌റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പല സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.