കേരളം

kerala

ETV Bharat / state

ലുങ്കി ഉടുത്തതിനാല്‍ റസ്റ്റോറന്‍റില്‍ കയറ്റിയില്ല; ലുങ്കി മാര്‍ച്ചുമായി പ്രതിഷേധം - കോഴിക്കോട് സീ ക്യൂൻ ഹോട്ടല്‍

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് സീ ക്യൂൻ ഹോട്ടലിലാണ് സംഭവം.

ലുങ്കി ഉടുത്ത് വന്നതിനാൽ റസ്റ്റോറന്‍റില്‍ കയറ്റിയില്ല; ലുങ്കി മാര്‍ച്ചുവുമായി പ്രതിഷേധം

By

Published : Jul 17, 2019, 9:26 PM IST

Updated : Jul 18, 2019, 3:26 AM IST

കോഴിക്കോട്: ലുങ്കി ഉടുത്ത് വന്നതിനാൽ റസ്റ്റോറന്‍റില്‍ കയറാൻ അനുവദിച്ചില്ലെന്ന പരാതിയുമായി സാംസ്‌കാരിക പ്രവർത്തകൻ കരീം ചേലേമ്പ്ര. സംഭവത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ ലുങ്കി മാർച്ച് നടത്തി. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് സീ ക്യൂൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു കരീമും സുഹൃത്തും. എന്നാല്‍ ലുങ്കി ഉടുത്തതിന്‍റെ പേരില്‍ തന്നെ അകത്തേക്ക് കയറ്റിയില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പാന്‍റ് ധരിച്ചതിനാല്‍ റസ്റ്റോറന്‍റിലേക്ക് കയറാന്‍ സമ്മതിച്ചുവെന്നും കരീം പറഞ്ഞു. സംഭവത്തിൽ ടൗണ്‍ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലുങ്കി ഉടുത്ത് വന്ന ആളെ റസ്റ്റോറന്‍റില്‍ കയറ്റിയില്ല; ലുങ്കി മാര്‍ച്ചുമായി പ്രതിഷേധം

ലളിതകല അക്കാദമി ആർട് ഗാലറി പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഹോട്ടലിന് മുന്നിൽ പൊലീസ് തടഞ്ഞു. ലുങ്കി ഉടുത്തു എന്ന കാരണത്താൽ റസ്റ്റോറന്‍റില്‍ കയറാൻ അനുവദിക്കാത്ത നിലപാട് ജനങ്ങളുടെ മൗലിക അവകാശത്തിലേക്കുള്ള കൈ കടത്തലാണെന്ന് സമരാനുകൂലികൾ പറഞ്ഞു. ഹോട്ടൽ മാനേജ്മെന്‍റിന്‍റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ ലുങ്കി ഉടുത്ത് വരുന്നവരെ എക്‌സിക്യൂട്ടീവ് ലോഞ്ചിൽ പ്രവേശിപ്പിക്കേണ്ട എന്നത് മാനേജ്മെന്‍റ് നിയമം ആണെന്നും അവർക്ക് താഴെയുള്ള റസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്നും ഹോട്ടൽ സീ ക്യൂൻ ഡയറക്‌ടർ പി ആശിഷ് കുമാർ അറിയിച്ചു.

Last Updated : Jul 18, 2019, 3:26 AM IST

ABOUT THE AUTHOR

...view details