സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി കോഴിക്കോട് മെഡിക്കൽ കോളജ് പരിസരം - anti socials
മെഡിക്കല്‍ കോളജിന് സമീപത്തെ എല്‍ ക്യു ക്വാര്‍ട്ടേഴ്സ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി
കോഴിക്കോട്: സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കൽ കോളജിന് സമീപമുള്ള എൽ ക്യു ക്വാര്‍ട്ടേഴ്സ്. കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ പൊട്ടിപൊളിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. കെട്ടിടവും പരിസരവും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്. ക്വാര്‍ട്ടേഴ്സില്‍ നിന്നും കഴിഞ്ഞ ദിവസം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ സാമൂഹിക വിരുദ്ധര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനാല്‍ ഇതിന്‍റെ പരിസരത്ത് കൂടി വഴിയാത്രികര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിന്നുള്ള മലിന ജലം സമീപത്തെ കിണറുകളിലെത്തി കുടിവെള്ളം മലിനപ്പെടുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി സാമൂഹിക വിരുദ്ധര്‍ ഇവിടെ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.