കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചിപ്പിലിത്തോട് ജുമാ മസ്‌ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചെ നാലരയോടെയായിയിരുന്നു അപകടം.
താമരശ്ശേരി ചുരത്തിൽ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു - lorry accident thamarassery
താമരശ്ശേരി ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്‌ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

താമരശ്ശേരരി ചുരത്തിൽ അപകടം
മഹാരാഷ്‌ട്രയിൽ നിന്ന് ഓറഞ്ചുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്‌ജിദിന്‍റെ മിനാരമടക്കം ഒരു ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.