കോഴിക്കോട്:ബാലികയേയും ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. 52 വയസ്സുള്ള ഭിന്നശേഷിക്കാരിയേയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ(46) ആണ് പൊലീസ് തിരയുന്നത്.
വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള ബാലികയെ മടിയിലിരുത്തി പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിനോട് മൊഴി നല്‍കിയത്. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് മൊഴി.