കോഴിക്കോട്:വടകര എം.യു.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘര്‍ഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഇടുക്കിയിൽ ധീരജ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പതിനൊന്ന് മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനവുമായി സ്കൂളിലേക്ക് എത്തിയത്.
പഠിപ്പ് മുടക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നാട്ടുകാര്‍; വടകരയില്‍ സംഘര്‍ഷം
11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സമരം വിളിച്ച് സ്കൂളിലേക്ക് എത്തിയത്. പഠനം അവസാനിപ്പിച്ച് സ്കൂൾ വിടണം എന്നാവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് നാട്ടുകാർ സ്കൂളിലേക്ക് കയറിയത്. പിന്നീട് എസ്.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി.
പഠിപ്പ് മുടക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നാട്ടുകാര്‍; വടകരയില്‍ സംഘര്‍ഷം
Also Read: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം; എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
പഠനം അവസാനിപ്പിച്ച് സ്കൂൾ വിടണം എന്നാവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് നാട്ടുകാർ സ്കൂളിലേക്ക് കയറിയത്. പിന്നീട് എസ്.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Last Updated : Jan 11, 2022, 4:09 PM IST