കോഴിക്കോട്: സംസ്ഥാനത്ത് മറ്റ് പാർട്ടികളിൽ നിന്ന് സിപിഎമ്മിലേക്ക് വരുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ. പിണറായി സർക്കാരിന്‍റെ കാലയളവിൽ 10000ലധികം പേർ സിപിഎമ്മിലേക്ക് വന്നുവെന്ന് പി. മോഹനൻ പറഞ്ഞു. സിപിഎമ്മിലേക്ക് വന്ന എൽ.ജെ.ഡി പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പാർട്ടികളില്‍ നിന്ന് സിപിഎമ്മിലേക്ക് വരുന്നവരുടെ എണ്ണം വർധിക്കുന്നു: പി മോഹനൻ - സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി
എൽ.ജെ.ഡി നേതാവ് അങ്കത്തിൽ അജയകുമാറിനൊപ്പം 22 പേർ സിപിഎം പാർട്ടി അംഗത്വം സ്വീകരിച്ചു. സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ല സെക്രട്ടേറിയേറ്റ് അംഗം എം.മെഹബൂബ് അടക്കം നിരവധി പേർ പങ്കെടുത്തു.
പിണറായി സർക്കാരിന്‍റെ കാലയളവിൽ സിപിഎമ്മിലേക്ക് വരുന്നവരുടെ എണ്ണം വർധിക്കുന്നു: കോഴിക്കോട് ജില്ല സെക്രട്ടറി