കോഴിക്കോട്: ലോകം ഒരു പന്തിന് പിന്നാലെ പായാൻ തയ്യാറെടുക്കുമ്പോൾ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പുള്ളാവൂരിലെ മെസി ആരാധകർക്ക് വെറുതെയിരിക്കാനാകുമോ...അര്‍ജന്‍റീനയുടെ പ്രശസ്‌തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സൂപ്പർ താരം ലയണല്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ടുണ്ടാക്കിയാണ് പുള്ളാവൂരിലെ മെസിപ്പട ആദ്യ ഗോളടിച്ചത്.
'പുഴ നിറഞ്ഞ് മിശിഹ (ലയണല്‍ മെസി) വൈറലായി'; പുള്ളാവൂരിലെ മെസിപ്പടയുടെ കട്ടൗട്ട് ലോക ശ്രദ്ധയില്‍
കൊടുവള്ളിക്കടുത്ത് പുള്ളാവൂരിലെ അർജന്‍റീന ഫാൻസ് അസോസിയേഷൻ ചെറുപുഴയ്ക്ക് നടുവിലെ തുരുത്തിൽ ഉയർത്തിയ ലയണല്‍ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആഗോള തലത്തിൽ വൈറലായത്.
പുള്ളാവൂർ പുഴയിൽ നിറഞ്ഞ് മിശിഹ; മെസിപ്പടയുടെ കട്ടൗട്ട് കേരളവും കടന്ന് ആഗോള വൈറൽ
കട്ടൗട്ടുണ്ടാക്കി ചെറുപുഴയിലെ കുറുങ്ങാട്ടു കടവില്‍ പുഴയ്ക്ക് നടുവിലെ തുരുത്തില്‍ ഉയർത്തിയപ്പോൾ അത് കോഴിക്കോടും കടന്ന് ലോക പ്രശസ്‌തമായി. ലോകം മുഴുവൻ ആരാധകരുള്ള അർജന്‍റീന ടീമിന്‍റെ ഫേസ്ബുക്ക് ഫാൻ പേജും സൂപ്പർ താരം ലയണല്‍ മെസിയുടെ ഫാൻ പേജും വരെ പുളളാവൂരിന്‍റെ കട്ടൗട്ട് ഏറ്റെടുത്തു.
ഇനി ഈ കട്ടൗട്ടിനെ വെല്ലുന്ന മറ്റൊന്ന് വരുമോ എന്നറിയാനുള്ള കാത്തിരിപ്പാണ്.. അതിനൊപ്പം പുഴയുടെ നടുവിലെ കൂറ്റൻ മെസിയെ കാണാനുള്ള ആരാധകരുടെ വരവും...