കേരളം

kerala

ETV Bharat / state

കോഴിക്കോട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച് എൽഡിഎഫ് - Kozhikode local body elections

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷമാണ് നേടിയത്

ഗ്രാമപഞ്ചായത്ത്  കോഴിക്കോട് എൽഡിഎഫ് നിലനിർത്തി  കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ  എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം  ത്രിതല പഞ്ചായത്തിലെ തെരഞ്ഞെടുപ്പ്  LDF wins Kozhikode local body elections  Kozhikode local body elections  local body elections kozhikode
കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച് എൽഡിഎഫ്

By

Published : Dec 16, 2020, 7:39 PM IST

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കില്‍ ത്രിതല പഞ്ചായത്തിലെ തെരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷമാണ് നിലനിര്‍ത്തിയത്. അതേസമയം നഗരസഭകളില്‍ യുഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തി.

കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച് എൽഡിഎഫ്

കോഴിക്കോട് കോർപറേഷനിൽ 75 ൽ 49 ഉം നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ 14 സീറ്റുമായി യുഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. ബിജെപിക്ക് ഇത്തവണയും ഏഴ് സീറ്റുകളാണ് നേടാനായത്. ആർഎംപി, എസ്‌ഡിപിഐ പാര്‍ട്ടികളും ജില്ലയിൽ സീറ്റ് നേടി. കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫലം എട്ടരയോടെ തന്നെ ലഭ്യമായി. കൊടുവള്ളിയിൽ കാരാട്ട് ഫൈസല്‍ വിജയം നേടി.

കൊയിലാണ്ടിയിൽ ബിജെപി സിപിഎം സംഘർഷം ഉണ്ടായി. മുക്കം നഗരസഭ തൃശങ്കുവിലാണ്. എൽഡിഎഫിനും യുഡിഎഫ്-വെൽഫെയർ പാർട്ടി സഖ്യത്തിനും 15 സീറ്റുകൾ വീതമാണ് ലഭിച്ചത്. മുസ്ലീം ലീഗ് വിമതനും വിജയം കൈവരിച്ചു. അതേ സമയം എൻഡിഎ രണ്ടിടത്ത് സീറ്റ് നേടി.

ABOUT THE AUTHOR

...view details