മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം - LDF
അഴിയൂര്‍ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ പതിനൊന്നാം വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയം നേടിയത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം
കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. യുഡിഎഫ് പരാജയപ്പെട്ടു. അഴിയൂര്‍ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാര്‍ഡായ പതിനൊന്നാം വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. കല്ലാമല ഡിവിഷനിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഡ്വ ആശിഷ് ആയിരത്തിലേറെ വോട്ടുകള്‍ക്കാണിവിടെ ജയിച്ചത്.