കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എംകെ. രാഘവനെതിരെയുള്ള പൊലീസ് നടപടി ഊർജിതമാക്കാൻ ആവശ്യപ്പെടുമെന്ന് എൽഡിഎഫ്. വിഷയത്തിൽ എംകെ രാഘവൻ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാനാർഥിയ്ക്ക് മത്സര രംഗത്തു തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ല. സ്ഥാനാര്‍ഥി സ്വയം പിന്മാറണമെന്നും എൽഡിഎഫ് ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എംകെ രാഘവൻ പിൻമാറണമെന്ന് എല്‍ഡിഎഫ് - കോഴിക്കോട്
സ്ഥാനാര്‍ഥിയ്ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.
ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന് എല്‍ഡിഎഫ്
അഴിമതിക്കെതിരെ പ്രസംഗിക്കുന്ന വിഎം സുധീരനും എകെ ആന്‍റണിയും വിഷയത്തിൽ പ്രതികരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. എംകെ രാഘവനെതിരെ തുടർ നടപടികളുമായി മുന്നോട്ടുപോകാനാണ് എൽഡിഎഫ് തീരുമാനം എന്നും നേതാക്കൾ വ്യക്തമാക്കി. നേരത്തേ സ്ഥാനാര്‍ഥിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.
Last Updated : Apr 21, 2019, 4:24 PM IST