എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന് 24 മണിക്കൂർ പിന്നിടും മുമ്പ് തന്നെ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിക്കായുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. നഗരത്തിലെ ചുവരുകളിലെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ളഎഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞു: കോഴിക്കോട് പ്രചാരണത്തിന് തുടക്കം കുറിച്ച് എല്‍ഡിഎഫ് - കോഴിക്കോട് ലോകസഭാ തിരഞ്ഞെടുപ്പ്
കോഴിക്കോട് മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കായുള്ള ചുവരെഴുത്ത് ആരംഭിച്ചുകഴിഞ്ഞു.
ഇന്നലെ രാവിലെ 11 മണിക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൽഡിഎഫിനായി മണ്ഡലത്തിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎ എ. പ്രദീപ് കുമാറിന് വോട്ട് അഭ്യർത്ഥിച്ചുള്ള ചുവരെഴുത്തുകളാണ് രാവിലെതന്നെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പ്രദീപ്കുമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ തികഞ്ഞ ആവേശത്തിലാണ് അണികളും. എ. പ്രദീപ് കുമാറിന്‍റെ എതിരാളികളുടെ പ്രഖ്യാപനം കൂടി വരുന്നതോടെ കോഴിക്കോട്ടെ പ്രചരണത്തിന് ചൂട് കൂടും.