കോഴിക്കോട്: എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിലെ പര്യടനം അവസാനിച്ചു. ന്യൂനപക്ഷ വര്‍ഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിര്‍ക്കണമെന്ന് ജില്ലയിലെ സമാപന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, ചേളന്നൂർ, മാവൂർ, ഫറോക്ക് എന്നിവടങ്ങളിലായിരുന്നു ഇന്ന് ജാഥക്ക് സ്വികരണം.
വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ; കോഴിക്കോട് പര്യടനം അവസാനിച്ചു
ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും എ വിജയരാഘവന്‍
വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ; കോഴിക്കോട് പര്യടനം അവസാനിച്ചു
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണെന്നും പെട്രോളടിക്കാന്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കേണ്ട അവസ്തയാണ് നിലവില്‍ ഉള്ളതെന്നും എ വിജയരാഘവന്‍ ആരോപിച്ചു. യു.ഡി.എഫിന്‍റെ കാലത്ത് അഴിമതി ഭരണമായിരുന്നു നടന്നത്. എല്‍.ഡി.എഫിന്‍റെ ഭരണം ജനങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടായി. യു.ഡി.എഫിന്‍റെ എല്ലാ ചിറകുകളും ഒടിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.