കോഴിക്കോട്: സോഷ്യലിസ്റ്റുകൾ ഒരുമിച്ചിരുന്നെങ്കിൽ കൂടുതൽ വിജയം ഉണ്ടാകുമായിരുന്നെന്ന് വടകരയിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ. ഒരേ സ്വഭാവമുള്ളവർ ഒരു മുന്നണിയിൽ രണ്ടായി ഇരുന്നത് ശരിയായില്ലെന്നും ചന്ദ്രൻ ഇടിവി ഭാരതിനോട്. ഒരുമിച്ചാൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞ് പോകുമോ എന്ന ചിന്ത തിരിച്ചടിയായി.
read more: തെരഞ്ഞെടുപ്പ് വിജയം എ. വിജയരാഘവനെ അഹങ്കാരിയാക്കിയെന്ന് കെ. മുരളീധരൻ
വടകരയിൽ കോൺഗ്രസും ആർഎംപിയും ബിജെപിയും ഒരുമിച്ച് നിന്നു. സിപിഎം വോട്ട് ചോർന്നിട്ടുണ്ടോയെന്ന് ആ പാർട്ടി പരിശോധിക്കട്ടെ. ചില മേഖലകളിൽ സിപിഎം സ്ത്രീ വോട്ടർമാർ രമയ്ക്ക് വോട്ട് ചെയ്തതയായി സൂചനയുണ്ട്. എല്ലാം എൽഡിഎഫ് ചേർന്ന് പരിശോധിക്കും. വടകരയിലെ തോൽവി വലിയ ആഘാതമായി.
'സിപിഎമ്മുകാരായ സ്ത്രീകള്‍ രമയ്ക്ക് വോട്ടുചെയ്തെന്ന് സൂചന'; പാര്‍ട്ടി പരിശോധിക്കട്ടെയെന്നും മനയത്ത് ചന്ദ്രന്‍ read more: പിണറായി വിജയന് ദുഃഖം നേമത്ത് ബിജെപി വോട്ട് കുറഞ്ഞതിലെന്ന് കെ. മുരളീധരൻ
രണ്ട് മുന്നണിയുടെ ഭാഗമായും ഒരേ സീറ്റിൽ മത്സരിച്ച് തോറ്റത് ഭാഗ്യദോഷമാകാം. എല്ലാം പരിശോധിച്ച് മുന്നോട്ടുപോകുമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇടതുമുന്നണി വടകരയിൽ പരാജയപ്പെട്ടത്. 2016 ല്‍ യുഡിഎഫ് സ്ഥാനാർഥിയായാണ് മനയത്ത് ചന്ദ്രൻ മണ്ഡലത്തില്‍ ജനവിധി തേടിയത്.