കോഴിക്കോട്:ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ മഴ ശക്തം. ഇടവിട്ടുള്ള കനത്ത മഴയില്‍ ഇരുവഴിഞ്ഞി, ചെറുപുഴ, ചാലിയാര്‍ എന്നിവ കരകവിഞ്ഞു. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. തോട്ടുമുക്കം ചേലൂപ്പാറയിൽ മണ്ണിടിഞ്ഞു. ചെറുവാടി ഗ്രൗണ്ടിലും വെള്ളം കയറിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.
കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ കാരമൂല വല്ലത്തായ് പാറ റോഡില്‍ പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പുഴകള്‍ കരകവിഞ്ഞതോടെ പുഴയുടെ തീരം വ്യാപകമായി ഇടിയുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി പേരുടെ ഭൂമി ഒഴുക്കില്‍പ്പെട്ട് നഷ്‌ടപ്പെട്ടിരുന്നു.
കനത്ത മഴയുടെ സാഹചര്യത്തില്‍ അപകട സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന രൂപീകരിച്ചിട്ടുണ്ട്.
also read:ആറന്മുളയില്‍ വീടുകളിൽ വെള്ളം കയറുന്നു; 17 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി