കോഴിക്കോട്: താമരശേരി ചുരത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ. ചുരത്തില്‍ നവീകരണ പ്രവൃത്തി നടന്നു വരുന്ന ഒന്‍പതാം വളവിന് താഴെ തകരപ്പാടിയിലാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അരമണിക്കൂറോളം ഗതാഗതം പൂര്‍ണമായി സ്‌തംഭിച്ചു. ഇതോടെ താമരശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. നിലവിൽ ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഒറ്റവരിയായി കടത്തി വിടുന്നത്.
താമരശേരി ചുരത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ; വലിയ വാഹനങ്ങൾക്ക് നിരോധനം
ചുരത്തില്‍ നവീകരണ പ്രവൃത്തി നടന്നു വരുന്ന ഒന്‍പതാം വളവിന് താഴെ തകരപ്പാടിയിലാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
താമരശേരി ചുരത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ; വലിയ വാഹനങ്ങൾക്ക് നിരോധനം
നേരത്തെ മണ്ണിടിഞ്ഞതിന് സമീപം തന്നെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ണിടിച്ചിലുണ്ടായത്. നവീകരണ പ്രവൃത്തി പെട്ടന്നു പൂര്‍ത്തിയാക്കുന്നതിനായി രാത്രികാലങ്ങളിലും പണിനടത്തുന്നുണ്ടെങ്കിലും മണ്ണിടിച്ചിലുണ്ടാകുന്നത് കൂടുതല്‍ സങ്കീര്‍ണത സൃഷിടിക്കുന്നു. അതേസമയം കെഎസ്ആര്‍ടിസി മിനിബസ് അടിവാരത്തുനിന്ന് ലക്കിടിവരെ ചെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വീണ്ടും മണ്ണിടിച്ചിലുണ്ടായാല്‍ ചുരം വഴിയുള്ള ഗാതാഗതം പൂര്‍ണമായി നിര്‍ത്തേണ്ട സ്ഥിതിയിലാകുമെന്നാണ് സൂചന.