കേരളം

kerala

ETV Bharat / state

കോഴിക്കോട് വനിത ഡോക്‌ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ - ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂര്‍ സ്വദേശിയായ സദ റഹ്‌മാനാണ് മരിച്ചത്. സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി കോഴിക്കോട് എത്തിയതാണ് സദ. മാഹിയില്‍ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു

lady doctor falls dead from flat Kozhikode  lady doctor found dead dead  lady doctor died after falling from flat  ഡോക്‌ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍  വനിത ഡോക്‌ടര്‍  വനിത ഡോക്‌ടര്‍ മരണം  കണ്ണൂര്‍ സ്വദേശിയായ സദ  കണ്ണൂര്‍ സ്വദേശിയായ സദ റഹ്‌മത്ത്  ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയില്‍  കോഴിക്കോട്
വനിത ഡോക്‌ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍

By

Published : Mar 10, 2023, 9:02 AM IST

Updated : Mar 10, 2023, 11:17 AM IST

കോഴിക്കോട്: വനിത ഡോക്‌ടറെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയില്‍. കണ്ണൂർ സ്വദേശി ഡോ. സദ റഹ്‌മാനാണ് (24) മരിച്ചത്. കോഴിക്കോട്ടെ ലിയോ പാരഡൈസ് എന്ന ഫ്ലാറ്റിന്‍റ 12-ാം നിലയിൽ നിന്ന് വീണാണ് മരണം. മാഹിയിൽ ഡോക്‌ടറായി പരിശീലനം നടത്തുന്ന സദ സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിനായാണ് ഇന്നലെ കോഴിക്കോട്ട് എത്തിയത്.

സുഹൃത്തായ സ്‌ത്രീയും അവരുടെ സഹോദരൻ വിവാഹം കഴിക്കാൻ പോകുന്ന യുവതിയുമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ ആവശ്യമായ സമ്മാനങ്ങള്‍ ഇന്നലെ വൈകിട്ട് ഇവർ വാങ്ങിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ ബാത്റൂമിലേക്ക് പോയ സദയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടത്.

ശബ്‌ദം കേട്ടെത്തിയ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സദയുടെ മൃതദേഹം ആദ്യം കണ്ടത്. ഇന്നലെ രാത്രി ഫ്ലാറ്റില്‍ നിന്ന് ആഘോഷത്തിന്‍റെ ബഹളം കേട്ടിരുന്നു എന്നും സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കി. മുറിയില്‍ സദയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് സ്‌ത്രീകളില്‍ ഒരാള്‍ ഫ്ലാറ്റില്‍ നിന്ന് വീണ സദയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൈ വഴുതി സദ താഴേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സദയുടെ ബാഗില്‍ നിന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയതിന്‍റെ രേഖകള്‍ പൊലീസ് കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

പാലാഴിയിലെ ഫ്ലാറ്റില്‍ യുവ ഡോക്‌ടര്‍ മരിച്ച നിലയില്‍: ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് തന്നെ യുവ വനിത ഡോക്‌ടറെ കൂട്ടുകാരിയുടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വയനാട് കണിയാമ്പറ്റ സ്വദേശി തന്‍സിയ (25) ആണ് മരിച്ചത്. സുഹൃത്തായ ഡോക്‌ടറുടെ പാലാഴിയിലെ ഫ്ലാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപസ്‌മാര രോഗവുമായി ബന്ധപ്പെട്ട് തന്‍സിയ മരുന്ന് കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപസ്‌മാരം കൂടിയതാണ് മരണ കാരണം എന്നാണ് പൊലീസ് നല്‍കിയ വിവരം. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ഥിയാണ് തന്‍സിയ.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊല്ലത്ത് യുവ ഡോക്‌ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ചല്‍ സ്വദേശി അര്‍പ്പിത അരവിന്ദാണ് മരിച്ചത്. കിടപ്പു മുറിയില്‍ അര്‍പ്പിതയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. എംബിബിഎസ് പൂര്‍ത്തിയാക്കിയ അര്‍പ്പിത കര്‍ണാടകയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു.

ചര്‍ച്ചയായി ഡോ അനൂപിന്‍റെ മരണം:കേരളത്തില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കൊല്ലത്തെ യുവ ഡോക്‌ടര്‍ അനൂപ് കൃഷ്‌ണയുടെ മരണം. കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന അനൂപ് ഓര്‍ത്തോ കെയര്‍ ആശുപത്രി ഉടമയായിരുന്നു മരിച്ച അനൂപ് കൃഷ്‌ണ. ശസ്‌ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ച സംഭവത്തില്‍ ഡോ. അനൂപിന്‍റെ ആശുപത്രിക്ക് നേരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കാലിന്‍റെ വളവ് മാറ്റാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് ഇടെയാണ് കുട്ടി മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പിന്നാലെ ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഡോ. അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോക്‌ടറിന്‍റെ മരണത്തിന് തൊട്ട് മുമ്പ് ചിലര്‍ അദ്ദേഹത്തെ ഭീഷണി പെടുത്തിയതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ആരോപണ വിധേയരായിരുന്നു. മാധ്യമങ്ങളില്‍ തന്നെയും കുടംബത്തെയും കുറിച്ച് ആരോപണങ്ങള്‍ വന്നത് തങ്ങളുമായി പങ്കുവച്ചിരുന്നു എന്നും ആരോപണങ്ങളില്‍ അനൂപ് അസ്വസ്ഥനായിരുന്നു എന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ശുചിമുറിയുടെ ചുവരില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതിയിരുന്നതും ഡോക്‌ടറുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്‌തിരുന്നു.

Last Updated : Mar 10, 2023, 11:17 AM IST

ABOUT THE AUTHOR

...view details