കേരളം

kerala

ETV Bharat / state

കോഴിക്കോട് കുഴല്‍പ്പണ സംഘം പിടിയില്‍ - പൊലീസ്

ഓട്ടോറിക്ഷയുടെ നമ്പര്‍ പതിച്ച കാറിലാണ് സംഘം സഞ്ചരിച്ചത്.

കുഴല്‍പ്പണ സംഘം

By

Published : May 9, 2019, 9:15 PM IST

Updated : May 9, 2019, 9:59 PM IST

കുഴല്‍പണ സംഘത്തെ പൊലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി. ഇന്ന് ഉച്ച തിരിഞ്ഞ് വടകരയിലാണ് സംഭവം. വ്യാജ നമ്പര്‍ പതിച്ച സംഘത്തിന്‍റെ കാറിനെ വടകരമുതല്‍ മുയിപ്പോത്ത് വരെ പൊലീസ് പിന്‍തുടര്‍ന്നു. ഒടുവില്‍ ചെറുവണ്ണൂരിനടുത്ത് റോഡരികില്‍ ഇടിച്ചു നിന്ന കാറില്‍ നിന്ന് നാല് പേരെ പിടികൂടി. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചയാളെയും പൊലീസ് പിന്നീട് പിടികൂടി.

കോഴിക്കോട് കുഴല്‍പ്പണ സംഘം പിടിയില്‍

തലശേരി സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. കുഴല്‍പണം കൊണ്ടുപോകുന്നവരെ പിന്തുടര്‍ന്നു പണം തട്ടിയെടുക്കുന്നവരാണോ ഇവരെന്നും പൊലീസിന് സംശയമുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്

Last Updated : May 9, 2019, 9:59 PM IST

ABOUT THE AUTHOR

...view details