കോഴിക്കോട്: കുറ്റ്യാടി കക്കട്ടിൽ പട്ടാപകൽ ജ്വല്ലറിയിൽ മോഷണം. വെള്ളിയാഭരണങ്ങൾ നഷ്‌ടപ്പെട്ടു. മൊകേരി വടയം സ്വദേശി പാറയുള്ള പറമ്പത്ത് വിജീഷിന്‍റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ജ്വല്ലറിയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പട്ടാപകൽ ജ്വല്ലറിയിൽ മോഷണം; ഒരു കിലോയിലധികം വെള്ളിയാഭരണങ്ങൾ നഷ്‌ടപ്പെട്ടു - വെള്ളി ആഭരണ മോഷണം
മൊകേരി വടയം സ്വദേശി പാറയുള്ള പറമ്പത്ത് വിജീഷിന്‍റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ജ്വല്ലറിയിലാണ് മോഷണം നടന്നത്
പട്ടാപകൽ ജ്വല്ലറിയിൽ മോഷണം
പാദസരം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ മോഷ്‌ടാവ് ഒരു കിലോയിലധികം തൂക്കമുള്ള വെള്ളിയാഭരണങ്ങളാണ് കൈക്കലാക്കിയത്. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യത്തോടെ വിജീഷ് പൊലീസിൽ പരാതി നൽകി. കുറ്റ്യാടി പൊലീസ് കടയിലെത്തി പരിശോധന നടത്തി.