കേരളം

kerala

ETV Bharat / state

കുറ്റ്യാടി സർക്കാർ ഹൈസ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് - പിണറായി വിജയൻ

പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

കുറ്റ്യാടി ഗവൺമെന്‍റ് ഹൈസ്‌കൂൾ  Kuttyadi govt high school  അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്  school inauguration  കുറ്റ്യാടി  പിണറായി വിജയൻ  pinarayi vijayan
കുറ്റ്യാടി സർക്കാർ ഹൈസ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്

By

Published : Sep 9, 2020, 3:33 PM IST

കോഴിക്കോട്: കുറ്റ്യാടി സർക്കാർ ഹൈസ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തി. സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ബഹുനില കെട്ടിടങ്ങളുടെ പണി പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ 16 ക്ലാസ് മുറികളും പ്ലസ്‌ടു വിഭാഗത്തിൽ ഏഴ് ക്ലാസ് മുറികളുമാണ് നിർമിച്ചത്. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് മറ്റൊരു കെട്ടിടം പണിയും പൂർത്തിയാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details