കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശി മുനീറാണ് (42) മരിച്ചത്. സെല്ലിലെ അഴിയില്‍ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ചു - kuthiravattam mental health centre patient suicide
തുണി ഉപയോഗിച്ച് കുരുക്കിട്ടാണ് മുനീര്‍ ആത്മഹത്യ ചെയ്‌തതെന്നാണ് അധികൃതര്‍ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ നാല്‍പ്പത്തിരണ്ടുകാരന്‍ തൂങ്ങി മരിച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ജീവനക്കാർ മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുണി ഉപയോഗിച്ച് കുരുക്കിട്ടാണ് മുനീര്‍ ആത്മഹത്യ ചെയ്‌തതെന്നാണ് അധികൃതര്‍ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇയാളെ ചികിത്സയ്‌ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.