കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. അന്തേവാസികളോട് ജീവനക്കാര്‍ അനുഭാവപൂര്‍വം പെരുമാറണം. മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് വനിത സുരക്ഷാ ജീവനക്കാരില്ലെന്ന് മനസിലായതായി കമ്മിഷന്‍ അംഗം കെ.ബൈജു പറഞ്ഞു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം : ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കമ്മിഷന്‍ അംഗം കെ.ബൈജു
Read More: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആരോഗ്യകേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നേരത്തെ കുതിരവട്ടം ആരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിച്ചില്ലെന്ന് അധികൃതര്‍ ആരോപിച്ചു. ജീവനക്കാരുടെ എണ്ണം എത്രയും പെട്ടെന്ന് ഉയര്‍ത്തിയില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും കെ.ബൈജു പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.