കേരളം

kerala

ETV Bharat / state

കുന്ദമംഗലം ആർഇസി റോഡിൽ അശാസ്ത്രീയ റോഡ് നിർമാണം; യുവതി എട്ടടി താഴ്‌ചയിലേക്ക് വീണു - woman fell to a depth of 8 feet

മുക്കം ഫയർ ഫോഴ്സ് ജീവനക്കാരും സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്ന സിവിൽ ഡിഫൻസ് അംഗങ്ങളും യുവതിയെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ എത്തിച്ചു.

കുന്നമംഗലം ആർഇസി റോഡ്  കുന്നമംഗലം ആർഇസി റോഡിൽ അശാസ്ത്രീയ റോഡ് നിർമാണം  യുവതി എട്ടടി താഴ്‌ചയിലേക്ക് വീണു  Kunnamangalam REC road  woman fell to a depth of 8 feet  Kunnamangalam
കുന്നമംഗലം ആർഇസി റോഡിൽ അശാസ്ത്രീയ റോഡ് നിർമാണം; യുവതി എട്ടടി താഴ്‌ചയിലേക്ക് വീണു

By

Published : Jan 28, 2021, 12:58 PM IST

Updated : Jan 28, 2021, 1:51 PM IST

കോഴിക്കോട്:കുന്ദമംഗലം ആർഇസി റോഡിൽ അശാസ്ത്രീയ റോഡ് നിർമാണം മൂലം യുവതി എട്ടടി താഴ്‌ചയിലേക്ക് വീണു. ചെത്തുകടവ് പാലത്തിന് സമീപം കലുങ്ക് നിർമ്മാണത്തിനുള്ള കുഴിയിലേക്ക് ആണ് കൂടരഞ്ഞി സ്വദേശി വീണത്. ഈ ഭാഗത്ത് വാഹനങ്ങൾക്ക് കടന്നുപോകാൻ വീതി കുറവായതിനാൽ കിലോമീറ്ററോളം ദൂരം ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. കലുങ്ക് നിർമാണം നടക്കുന്ന ഭാഗത്ത് ബാരിക്കേഡ് സ്ഥാപിക്കുകയോ സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടില്ല. ഇതാണ് അപകടത്തിന് കാരണമായത്.

കുന്ദമംഗലം ആർഇസി റോഡിൽ അശാസ്ത്രീയ റോഡ് നിർമാണം; യുവതി എട്ടടി താഴ്‌ചയിലേക്ക് വീണു

മുക്കം ഫയർ ഫോഴ്സ് ജീവനക്കാരും സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്ന സിവിൽ ഡിഫൻസ് അംഗങ്ങളും യുവതിയെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജില്‍ എത്തിച്ചു. ആർഇസി റോഡിന്‍റെ പലഭാഗങ്ങളിലായി അശാസ്ത്രീയമായ രീതിയിലാണ് റോഡ് പണി നടക്കുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച റോഡ് പണി ഇതുവരെ പൂർത്തികരിച്ചിട്ടില്ല. തുടക്കത്തിൽ തന്നെ റോഡ് പണിയിൽ ക്രമക്കേട് ചുണ്ടിക്കാട്ടി നിരവധി പരാതികൾ നാട്ടുകാർ അധികൃതർക്ക് നൽകിയിട്ടുണ്ട്.

Last Updated : Jan 28, 2021, 1:51 PM IST

ABOUT THE AUTHOR

...view details