കേരളം

kerala

By

Published : Oct 18, 2022, 8:50 AM IST

Updated : Oct 18, 2022, 9:20 AM IST

ETV Bharat / state

പുനഃസംഘടന നടന്നില്ല ; കെഎസ്‌യു പ്രസിഡന്‍റ് സ്ഥാനം ഇന്ന് ഒഴിയുമെന്ന് കെ എം അഭിജിത്ത്

അഞ്ച് വർഷമായിട്ടും പാർട്ടി പുനഃസംഘടന നടക്കാത്ത സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം കെ എം അഭിജിത്ത് ഇന്ന് ഒഴിയും. 2017ലാണ് അഭിജിത്ത് സംഘടന തലപ്പത്ത് എത്തിയത്

KSU President  ksu president km abhijith will resign today  ksu president km abhijith  km abhijith will resign today  KM Abhijith KSU President  ksu president  കെഎസ്‌യു പ്രസിഡന്‍റ് സ്ഥാനം കെ എം അഭിജിത്ത്  കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്ത്  കെ എം അഭിജിത്ത് കെഎസ്‌യു പ്രസിഡന്‍റ്  കെഎസ്‌യു പാർട്ടി പുനഃസംഘടന  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്  കെഎസ്‌യു മുഖമാസികയായ കലാശാല  കെഎസ്‌യു കലാശാല  കലാശാല പ്രത്യേക പതിപ്പ്  കെഎസ്‌യു പുനഃസംഘടന  കെ എം അഭിജിത്ത് രാജി  കെ എം അഭിജിത്ത് സ്ഥാനം ഒഴിയുന്നു
പുനഃസംഘടന നടന്നില്ല: കെഎസ്‌യു പ്രസിഡന്‍റ് സ്ഥാനം ഇന്ന് ഒഴിയുമെന്ന് കെ എം അഭിജിത്ത്

കോഴിക്കോട് :കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം കെ എം അഭിജിത്ത് ഇന്ന് (ഒക്‌ടോബർ 18) രാജിവയ്ക്കും‌. കെഎസ്‌യു മുഖമാസികയായ 'കലാശാല'യുടെ പ്രത്യേക പതിപ്പിൻ്റെ പ്രകാശനത്തിന് ക്ഷണിച്ചുകൊണ്ട് സഹപ്രവർത്തകർക്ക് അയച്ച സന്ദേശത്തിലാണ് ഇത് തൻ്റെ അവസാന പൊതുപരിപാടി ആയിരിക്കുമെന്ന് അറിയിച്ചത്. 'എല്ലാ കാലവും കെഎസ്‌യു പ്രസിഡന്‍റ് സ്ഥാനത്ത് ഇരുന്നാല്‍ പോരല്ലോ, മറ്റുപല ചുമതലകളും നിര്‍വഹിക്കേണ്ടതുണ്ടല്ലോ'- കെ എം അഭിജിത് ഇടിവി ഭാരതിനോട് പറഞ്ഞു.

അഞ്ച് വർഷം കഴിഞ്ഞിട്ടും കെഎസ്‌യു പുനഃസംഘടന നടക്കാത്ത സാഹചര്യത്തിലാണ് രാജി. 2017ലാണ് അഭിജിത്ത് സംഘടന തലപ്പത്ത് എത്തുന്നത്. 2 വർഷം കാലാവധിയുള്ള കമ്മിറ്റിയിൽ 5 വർഷം കഴിഞ്ഞിട്ടും സംഘടന തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നോമിനേഷനിലൂടെ താത്കാലിക പുനഃസംഘടന നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അതും എവിടെയും എത്തിയില്ല.

വിവാഹിതരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിലും പ്രായപരിധിയുടെ പേരിലും തർക്കങ്ങൾ നിരവധിയായിരുന്നു. പുനഃസംഘടന നടത്താൻ കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാമിന് ചുമതല നൽകിയെങ്കിലും ഗ്രൂപ്പുകൾക്കുള്ളിലോ, പാർട്ടിയിലോ, സംഘടനയിലോ ഇതുസംബന്ധിച്ച് സമവായത്തിൽ എത്താനുമായില്ല. കൊവിഡാണ് പുനഃസംഘടന വൈകുന്നതിനുള്ള കാരണമായി ഇതുവരെ പറഞ്ഞിരുന്നത്.

സംഘടനയിലെ പ്രായപരിധിയും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് അഭിജിത്തിന് വേണമെങ്കിൽ തുടരാം. എന്നാൽ, എ ഗ്രൂപ്പിലെ തന്നെ പല ഭാരവാഹികളും സംഘടനയുടെ മുഖം മാറുന്നതിനായി അഭിജിത്ത് മാറണമെന്ന് വാദിക്കുന്നവരാണ്.

പകരമൊരാളെ ശക്തമായി നിർദേശിക്കാൻ കഴിയാത്തതാണ് എ ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി. പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പിനെന്നതാണ് കാലങ്ങളായി കെഎസ്‌‌യുവിലെ രീതി. ജില്ലകളുടെ വീതം വയ്‌പ്പും എ, ഐ അടിസ്ഥാനത്തിലാണ്. എന്നാൽ കെ സുധാകരനും വി ഡി സതീശനും സംസ്ഥാന കോൺഗ്രസ്സിൻ്റെ അമരക്കാരായതോടെ ഗ്രൂപ്പ് സമവാക്യങ്ങളൊക്കെ മാറിമറയാനാണ് സാധ്യത.

Last Updated : Oct 18, 2022, 9:20 AM IST

ABOUT THE AUTHOR

...view details