കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആന്‍റണി രാജുവിനെ വഴിയിൽ തടഞ്ഞ് എസ്‌ടിയു തൊഴിലാളി യൂണിയൻ - ആൻ്റണി രാജുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധം
കോഴിക്കോട് ഗ്രാമവണ്ടി ഉദ്‌ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് എസ്‌ടിയു തൊഴിലാളി യൂണിയൻ ജീവനക്കാർ മന്ത്രിയെ വഴിയിൽ തടഞ്ഞത്.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആന്‍റണി രാജുവിനെ വഴിയിൽ തടഞ്ഞ് എസ്‌ടിയു തൊഴിലാളി യൂണിയൻ
കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണത്തിന് നടപടി എടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജുവിനെ വഴിയിൽ തടഞ്ഞ് ജീവനക്കാർ. കോഴിക്കോട് ചാത്തമംഗലത്ത് ഗ്രാമവണ്ടി ഉദ്‌ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു എസ്‌ടിയു തൊഴിലാളി യൂണിയൻ ജീവനക്കാർ മന്ത്രിയ്‌ക്കെതിരെ വഴിയിൽ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.