കോഴിക്കോട്: എറണാകുളം- കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് കോഴിക്കോട് എത്തി. ചൊവ്വാഴ്ച രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സർവ്വീസ് ഉച്ചക്ക് 12.30ഓടുകൂടി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലേക്ക് എത്തി.
കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്കുള്ള ഈ ചുവടുമാറ്റം. നിലവിലുള്ള 400 ബസുകൾ എർഎൻജിയിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 2 ബസുകളാണ് സർവീസ് ആരംഭിച്ചത്. 3 മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം വരുമാനവും പരിപാലന ചെലവും നോക്കി സർവീസ് വ്യാപിപ്പിക്കുമെന്ന് ഡിപ്പോ എഞ്ചിനീയർ ഷാജിത്ത് പറഞ്ഞു.