കോഴിക്കോട്: അമിത വേഗതയിൽ മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ടാണ് ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിക്ക് പിന്നിൽ ഇടിച്ചതെന്ന് ഡ്രൈവർ സുമേഷ്. ബസ് അവിടെ നിര്‍ത്തിയിട്ടില്ല, വിജനമായ സ്ഥലമാണത്. ബസ് പെട്ടെന്ന് ചവിട്ടി നിർത്തിയിരുന്നെങ്കിൽ നേരെ പിന്നിലായിരുന്നു ടൂറിസ്റ്റ് ബസിൻ്റെ ഇടി വരിക.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഫോണ്‍ സംഭാഷണം കെഎസ്ആര്‍ടിസിയുടെ ഒരു കോണിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. അതും കഴിഞ്ഞ് മീറ്ററുകളോളം ദൂരം നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലൂടെ നിരങ്ങിയാണ് ടൂറിസ്റ്റ് ബസ് നിന്നത്. ഇതാണ് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചതെന്നും സുമേഷ് വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തിൽ സീറ്റിൽ നിന്നും തെന്നിമറിഞ്ഞു, വളരെ കഷ്‌ടപ്പെട്ടാണ് ബസ് ചവിട്ടി നിർത്തിയത്. ബ്രേക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ബസ് കുഴിയിൽ പതിച്ച് വൻ ദുരന്തമാകുമായിരുന്നെന്നും സുമേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
അപകടത്തിൻ്റെ ഞെട്ടലിൽ നിന്ന് മുക്തനാകാൻ സാധിച്ചിട്ടില്ല, താൻ ഓടിച്ച ബസില്‍ സഞ്ചരിച്ചവർ അപകടത്തിൽപ്പെട്ടതിൽ വലിയ ദുഃഖമുണ്ടെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് കൂട്ടിച്ചേർത്തു.
Also Read:വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മൊഴി തള്ളി കെഎസ്ആര്‍ടിസി കണ്ടക്ടര്‍